Skip to main content

ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 3

(ആദ്യ ഭാഗങ്ങളും ഇതുമായി പ്രമേയത്തിലുള്ള സാമ്യമെ ഉളളൂ. വായിച്ചിട്ടില്ലെങ്കിൽ ലിങ്ക് താഴെ കുറിക്കുന്നു

ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 1

ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 2 )

കഴിഞ്ഞ കുറച്ച് നാളുകളായി വലത് കയ്യിലെ നടുവിരലിൽ ഒരു അരിമ്പാറ രൂപപ്പെട്ടിരിന്നു. തനിയെ പോകും എന്ന് കരുതി വെറുതെ ഇരുന്നിട്ടും ആള് ഒഴിഞ്ഞു പോയില്ല. വെളുത്തുള്ളി പ്രയോഗവും നടത്തി നോക്കി. നോ രക്ഷ. കൂടിയ ബാധ തന്നെ. ഒടുവിൽ ചെന്നെത്തിയത് പാറേട്ട് ഹോസ്പിറ്റലിൽ. ആഗ്രഹം അറിയിച്ചപ്പോൾ എടുത്തു കളയേണ്ടി വരുമെന്ന് പറഞ്ഞു. തൊട്ടടുത്ത ശനി (17 നവംബർ) 10 ഇനും മൂന്നരക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പരിഹാരക്രിയ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് രാവിലെ  ഹോസ്പിറ്റലിലേക്ക് ഇറങ്ങിയപ്പോൾ പുതുപ്പള്ളി ജംക്ഷനിൽ വെച്ച്‌ ചിലർ കാർ വളഞ്ഞു. അകാരണമായി ഏതോ ടീച്ചറെ പോലീസ് അറസ്റ് ചെയ്തതിനെതിരെ ഉള്ള പ്രതിഷേധ സൂചകമായ ഹർത്താൽ ആണത്രേ.

(ശിവ ശിവ! എങ്ങോട്ടാണീ നാടിന്റെ പോക്ക്!! മാതാ പിതാ ഗുരു ദൈവം എന്നൊന്നും ഇവർ കേട്ടിട്ടില്ല്യേ? )

അവർ (അത്യാവശ്യം വലിപ്പമുള്ള ഒരു ദണ്ഡ് ഒക്കെ പിടിച്ചുകൊണ്ട്): എങ്ങോട്ടാ എന്ന മട്ടിൽ ആംഗ്യം.

ഞങ്ങ: ഹോസ്പിറ്റലിലേക്ക്.

അവർ (കാറിന്റെ അകത്തേക്ക് ഒന്ന് ചൂഴ്ന്നു നോക്കിക്കൊണ്ട്): ഇതിൽ ആരാണാവോ പെഷ്യൻറ്?

ഞാൻ: കയ്യിലെ അരിമ്പാറ കാണിക്കാൻ വലത് കയ്യിലെ നടുവിരൽ ഉയർത്തിപ്പിടിച്ചു കൊണ്ട്: ഞാനാണ്.

വസ്തുത മനസ്സിലാക്കിയ അവർ പൊയ്ക്കോളാൻ പറഞ്ഞു. നല്ല മനുഷ്യർ.

പക്ഷെ ആശുപത്രിയിൽ എത്തിയപ്പോ ട്വിസ്റ്. ഡോക്ടർ ഇല്ല. ആഹ്! അയ്യപ്പ ശാപം ആയിരിക്കും.

Comments

Popular posts from this blog

അത് എന്ത് കൊണ്ടായിരിക്കും?

അത് എന്ത് കൊണ്ടായിരിക്കും? ആക്ട് 1 : നമുക്ക് ആ ജനൽ ഒന്ന് തുറന്ന് അപ്പുറത്തേക്ക് നോക്കാം. പാശ്ചാത്യനാട്ടിലേക്ക് നോക്കിയാൽ ദേ അവിടെ 65  കാരനായ ജെയിംസ് കാമറൂൺ എക്കാലത്തെയും ഹിറ്റ് ചിത്രമായ അവതാറിന്റെ സീക്വലുകൾ പ്ലാൻ ചെയ്യുന്നു. 73 വയസ്സുള്ള സ്റ്റീവൻ സ്പിൽബെർഗ് മികച്ച ചിത്രങ്ങളായ ബ്രിഡ്ജ് ഓഫ് സ്‌പൈസ് (2015), റെഡി പ്ലെയർ വൺ (2018) ഒക്കെ പുറത്തിറക്കിയത് ഈ ദശാബ്ദത്തിലാണ്. ഐറിഷ് മാൻ സംവിധാനം ചെയ്യുമ്പോൾ മാർട്ടിൻ സ്കോർസെസെ യുടെ പ്രായം 75  കഴിഞ്ഞിരിക്കുന്നു. ഈയിടെ ഇംഗ്ലീഷ് സംവിധായകനായ കെൻ ലോക് ഇന്റെ രണ്ടു പുതിയ ചിത്രങ്ങൾ കാണാൻ ഇടയായി. 2016 ഇൽ പുറത്തിറങ്ങിയ ഐ, ഡാനിയൽ ബ്ലേക്ക് എന്ന ചിത്രവും 2019  ഇൽ സോറി വി മിസ്സ്ഡ് യൂ എന്ന ചിത്രവും ഹൃദയസ്പർശിയായ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 70 വയസ്സുള്ള സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമൊഡോവർ, 60 വയസ്സുള്ള ഇറാനിയൻ സംവിധായകൻ മാജിദ് മജീദി, 59 എത്തിയ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്, ഇവരൊക്കെ സാമൂഹിക പ്രസക്ത്തിയുള്ള, മേന്മയുള്ള ചിത്രങ്ങൾ ഇപ്പോഴും സംവിധാനം ചെയ്യുന്നു. ആക്ട്  2: ഇനി നമുക്ക് ജനൽ അടച്ച് അകത്തേക്ക് നോക്കാം. എവിടെ ആണ് നമ്മുടെ മുത

Planet Perillamus

  Planet Perillamus An excited Ethoruthan broadcasted his findings to the Inter Universe Lifeform Detection Council. ‘I have discovered life on another planet.’ ‘Oh not again, Mx Ethoruthan!’, the Chairman of the council, Dan Maraman, shot back.‘ This is the eleventh time you are making such a claim over the last six months. How many missions have we launched to verify your claim - and have even one bore any result? These voyages are damn expensive, you know.’ ‘Please hear me out, Mx Maraman! This is not like the previous cases. I have proof.’ ‘What proof?’ Senior agent Thengaenthu was intrigued. ‘Do I have permission to present my thoughts to the council?’ Ethoruthan asked Maraman, Dan. ‘Yeah! You may.’ the Chairman relented warily. ‘Okay here is the interesting part. The life forms on this planet have devised something called movies - where some of them write unreal descriptions about unreal persons, and someone else would behave like those unreal persons. These behaviors would be re

Movie review : Raees

Title :  Raees Language : Hindi Year : 2017 Director : Rahul Dholakia Genre : Crime, Drama, Action IMDB Link Watch trailer on Youtube Lead Role : Shah Rukh Khan,  Nawazuddin Siddiqui, Mahira Khan Finally, an SRK movie that satisfied me after quite a while. While Fan had an exceptional first half, the movie lost connection post interval. And while Dear Zindagi satisfied the viewer in me, it cannot be termed as the star's movie, since Alia was the greater soul. But Raees is an all out King Khan show. The life sketch of a shrewd liquor baron, the socio-political landscape of the 80's Gujarat, all have been narrated by Rahul Dholakia with a realistic outlook with elements of drama to satisfy the average cine-goer and keep the cash box ringing. Nawazzuddin Siddiqui is a show stealer as the cop. The intro scene is one of the best in the movie. Ram Sampath has done a good job with music. Udi udi jaaye is my personal favorite. Though Raees is given a lar