(ആദ്യ ഭാഗങ്ങളും ഇതുമായി പ്രമേയത്തിലുള്ള സാമ്യമെ ഉളളൂ. വായിച്ചിട്ടില്ലെങ്കിൽ ലിങ്ക് താഴെ കുറിക്കുന്നു ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 1 ശബ്ദം നാമജപത്തിന് മാത്രം : ഭാഗം 2 ) കഴിഞ്ഞ കുറച്ച് നാളുകളായി വലത് കയ്യിലെ നടുവിരലിൽ ഒരു അരിമ്പാറ രൂപപ്പെട്ടിരിന്നു. തനിയെ പോകും എന്ന് കരുതി വെറുതെ ഇരുന്നിട്ടും ആള് ഒഴിഞ്ഞു പോയില്ല. വെളുത്തുള്ളി പ്രയോഗവും നടത്തി നോക്കി. നോ രക്ഷ. കൂടിയ ബാധ തന്നെ. ഒടുവിൽ ചെന്നെത്തിയത് പാറേട്ട് ഹോസ്പിറ്റലിൽ. ആഗ്രഹം അറിയിച്ചപ്പോൾ എടുത്തു കളയേണ്ടി വരുമെന്ന് പറഞ്ഞു. തൊട്ടടുത്ത ശനി (17 നവംബർ) 10 ഇനും മൂന്നരക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പരിഹാരക്രിയ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങിയപ്പോൾ പുതുപ്പള്ളി ജംക്ഷനിൽ വെച്ച് ചിലർ കാർ വളഞ്ഞു. അകാരണമായി ഏതോ ടീച്ചറെ പോലീസ് അറസ്റ് ചെയ്തതിനെതിരെ ഉള്ള പ്രതിഷേധ സൂചകമായ ഹർത്താൽ ആണത്രേ. (ശിവ ശിവ! എങ്ങോട്ടാണീ നാടിന്റെ പോക്ക്!! മാതാ പിതാ ഗുരു ദൈവം എന്നൊന്നും ഇവർ കേട്ടിട്ടില്ല്യേ? ) അവർ (അത്യാവശ്യം വലിപ്പമുള്ള ഒരു ദണ്ഡ് ഒക്കെ പിടിച്ചുകൊണ്ട്): എങ്ങോട്ടാ എന്ന മട്ടിൽ ആംഗ്യം. ഞങ്ങ: ഹോസ്പിറ്റലിലേക്ക്. അവർ (കാറിന്റെ അ